ഫറോക്ക് : കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന അപകടമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഫറോക്കിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായെന്നും വകുപ്പ് മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ടി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീസ് കടലുണ്ടി, ഹസൻകോയ കരുവൻതിരുത്തി, സിറാജ് പേട്ട, ഷാജിനാസ്, ടി ഫിറോസ് വി.കെ എന്നിവർ പ്രസംഗിച്ചു. എം സി. ഷാഹുൽ ഹമീദ് , മുഹമ്മദ് കോയ കടലുണ്ടി, വി.കെ മുഹമ്മദ് വൈദ്യരങ്ങാടി, സാദിഖ്അലി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |