കോഴിക്കോട്: സാമൂഹ്യ വനവത്കരണ വിഭാഗം, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് എന്നിവയുടെ നേതൃത്വത്തിൽ വനമഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഗോകുലം മാളിൽ വനസംരക്ഷണ ബോധവത്കരണ ദൃശ്യാവിഷ്‌കാരം നടത്തി. പറോപ്പടി സിൽവർ ഹിൽസ് സ്‌കൂൾ കുട്ടികളുടെ സഹകരണത്തോടെ നടത്തിയ പരിപാടി ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷന്‍ ഡിവിഷൻ അസി. കൺസർവേറ്റർ എ.പി. ഇംതിയാസ്, സാമൂഹ്യ വനവത്കരണ വിഭാഗം ഡിവിഷൻ അസി. കൺസർവേറ്റർ കെ. നീതു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ. ദിവ്യ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. ബൈജു, എൻ. ബിജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |