
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തെ കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം വേണമെന്ന് പി.ഡി.പി. ആശുപത്രികളുടേയും വിദ്യാലയങ്ങളുടേയും കോമ്പൗണ്ടിലുള്ള കാലപ്പഴക്കം ചെന്നതും തകർന്ന് വീഴാൻ സാദ്ധ്യതയുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന കാര്യത്തിൽ സാങ്കേതികത്വത്തിന്റെ കാലത്താമസം ഉണ്ടാകരുത്. തകർന്ന കെട്ടിടത്തിനുള്ളിൽപ്പെട്ട് ഒരാൾ മരണപ്പെടാൻ ഇടയായത് വേദനാജനകമാണ്. ബിന്ദുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും കുടുംബത്തിലെ ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ്.നൗഷാദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |