തൃശൂർ: സർക്കാർ തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ചാലക ശക്തിയാണ് സർക്കാർ ഉദ്യോഗസ്ഥരെന്ന് അഡ്വ: തേറമ്പിൽ രാമകൃഷ്ണൻ.താക്കോൽ സ്ഥാനങ്ങൾ അലങ്കരിക്കുന്ന ഉദ്യോഗസ്ഥർ അസംതൃപ്തരും അസന്തുഷ്ടരും ആകുന്നതിലൂടെ സർക്കാർ തീരുമാനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അലംഭാവം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.രാമചന്ദ്രന് ആദരവും സർവീസിൽ നിന്നും വിരമിച്ച ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള യാത്രഅയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു. ജില്ല പ്രസിഡന്റ് ഡോ. സി.ബി.അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്, ടി.വി ചന്ദ്രമോഹൻ, കെ.സി. സുബ്രഹ്മണ്യൻ, എ.പ്രസാദ്, പി.ജി.പ്രകാശ്, ഇ.കെ സുധീർ, എം.ഒ. ഡെയ്‌സൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |