പള്ളുരുത്തി: ഇടക്കൊച്ചിയിലെ ഓരുവെള്ളക്കയറ്റത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ അധികൃതർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ജനകീയ തടയണ തീർത്ത് പ്രതിഷേധിച്ചു. ഇടക്കൊച്ചിയുടെ പടിഞ്ഞാറ് ഭാഗത്ത് കുമ്പളങ്ങി പുഴയോട് ചേർന്നുള്ള പാടശേഖരങ്ങളിലേക്ക് ഓരുവെള്ളം കയറുന്നത് നിയന്ത്രിക്കുന്ന സ്ലൂയിസുകൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് വെള്ളം കരകവിഞ്ഞൊഴുകി റോഡുകളിലേക്കും പുരയിടങ്ങളിലേക്കും എത്തുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്യുന്നതിന് പ്രധാന കാരണം ഈ തകർന്ന സ്ലൂയിസുകളാണ്.
താത്കാലിക തടയണകളുടെയും പണി രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഡിവിഷൻ കൗൺസിലർമാർ ജൂൺ എട്ടിന് ജനകീയ സമിതിയുടെ കൺവെൻഷനിൽ ഉറപ്പുനൽകിയതായി പ്രതിഷേധക്കാർ പറയുന്നു. എന്നാൽ, ഇതുവരെ ബണ്ട് നിർമ്മാണത്തിനായി കോർപ്പറേഷന്റെയോ കൗൺസിലർമാരുടെയോ ഭാഗത്തുനിന്ന് യാതൊരു പ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല.
എത്രയും പെട്ടെന്ന് താത്കാലിക ബണ്ട് നിർമ്മിച്ച് ജനങ്ങളെ ദുരിതത്തിൽനിന്ന് കരകയറ്റാനുള്ള നടപടി കൗൺസിലർമാരും നഗരസഭയും നടത്തണമെന്ന് ജനകീയ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
ചെയർമാൻ മാനുവൽ നിക്‌സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ ശിവപ്രസാദ് വി.വി., കൺവീനർ കെ.എൽ. ലിജോഷ്, വൈസ് ചെയർപേഴ്‌സൺ ഷൈനി ജുബിൻ, വിനു വർഗീസ്, ജോയിന്റ് കൺവീനർ പി.എ. അനീഷ്, പ്രദീപൻ, രാഗി വിനോഷ്, എൻ.ഡി. ധനേഷ്, രജിത് പി.എസ്., ജയ്‌സൺ, ആസാദ്, വിനുരാജ്, രാജു ലോറൻസ്, ശാന്തി ധനേഷ്, ജ്യോതിഷ്, ബിനു സി.ജെ., പ്രേംദാസ്, രതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |