മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കോലേത്തു പടി - പെരിങ്ങാട്ടുംപള്ളി റോഡ് പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം നടത്തി. മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബുധനൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം,എസ്.സി മോർച്ച ജില്ലാപ്രസിഡന്റ് പി.എസ് മോഹൻകുമാർ, രാജ്മോഹൻ,രാജീവനാചാരി, മണിക്കുട്ടൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജശ്രീകുമാർ, രാജീബാബു, ഉഷ സുനിൽ എന്നിവർ നേതൃത്വം നൽകി.വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമ്മാണംനിരന്തരമായി ആവശ്യപ്പെട്ടിട്ടുംയാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |