വൈക്കം: തലയാഴം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 57 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് മന്ദിരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി. ദാസ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തിലെ സ്ഥല പരിമിതി മൂലമാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. ഇതോടെ പഞ്ചായത്തിന്റെ കെട്ടിട സൗകര്യം 4600 ചതുരശ്ര അടിയായി മാറും. തൊഴിലുറപ്പ് പദ്ധതി ഓഫീസ്, വനിത ശിശു വികസന വകുപ്പിന്റെ ജാഗ്രത സമിതി ഓഫീസ്, ശിശു സംരക്ഷണം സമിതി ഓഫീസ്, സൗജന്യ കൗൺസിലിംഗ് സ്റ്റേഷൻ, ഓൺലൈൻ അപേക്ഷ സ്വീകരണ സംവിധാനം, വിശ്രമ കേന്ദ്രം എന്നി വിഭാഗങ്ങളാണ് പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി. ദാസ് പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിലൽ വൈസ് പ്രസിഡന്റ് ജെൽസി സോണി അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |