വൈക്കം: തലയാഴം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി 57 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഞ്ചായത്ത് ഓഫീസ് അനക്സ് കെട്ടിട സമുച്ചയം പ്രസിഡന്റ് അഡ്വ. രമേഷ്. പി. ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെൽസിസോണി അദ്ധ്യക്ഷത വഹിച്ചു
സിനി ആർട്ടിസ്റ്റ് മധു വാര്യർ പ്രതിഭകളെ ആദരിച്ചു. ടി. മധു മുഖ്യ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണിബേബി, കെ. ബിനിമോൻ, ഭൈമി വിജയൻ, എസ്.ദേവരാജൻ,റോസി ബാബു, എം.എസ്. ധന്യ, ഷീജ ബൈജു, പ്രീജു. കെ. ശശി, സിനി സലി, കെ.വി. ഉദയപ്പൻ, ഷീജ ഹരിദാസ്, സി ഡി എസ് ചെയർപേഴ്സൺ പി.ആർ. രജനി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ഗോപാലകൃഷ്ണൻ, സെക്രട്ടറി പി. അജയകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയംനേടിയ വിദ്യാർത്ഥികളേയും, കലാ പ്രതിഭകളേയും ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |