തിരുവല്ല : കുറ്റൂരിൽ ഒന്നേകാൽ കിലോഗ്രാം കഞ്ചാവും 1.3 ഗ്രാം ഹാഷിഷുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാൽഡ ജില്ലയിൽ സാംസി ഗ്രാമത്തിൽ വിൽ ബംബാൽ (27) ആണ് പിടിയിലായത്. നിർമ്മാണ തൊഴിലാളി എന്ന വ്യാജേനെ കുറ്റൂർ ജംഗ്ഷന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം. ബംഗാൾ, ആസം, ഒറീസ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ എത്തിക്കുന്ന കഞ്ചാവ്, പൊതികളിലാക്കി ചെറുകിട കച്ചവടക്കാർക്കും വിദ്യാർത്ഥികൾ അടക്കമുള്ള ആവശ്യക്കാർക്കും ഇയാൾ വില്പന നടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ.വേണുഗോപാൽ, പ്രിവന്റീവ് ഓഫീസർ ഇ.ജി സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, വി ഷിജു, വിഎസ് രാഹുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ മിനിമോൾ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിജയ് ദാസ്, ഡ്രൈവർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |