തളിപ്പറമ്പ്: ഇ.കെ. നായനാർ സ്മാരക വായനശാല തീയ്യന്നൂർ, വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. വായനദിനമായ പി.എൻ. പണിക്കർ ദിനത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ കമ്മറ്റി അംഗം ടി.വി ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ദാമോദരൻ അനുസ്മരണം വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ജിഷ സി. ചാലിലും ജി. ശങ്കരപ്പിള്ള അനുസ്മരണം യുവ എഴുത്തുകാരി ശ്രീക്കുട്ടി ജിൽജിത്തും ബഷീർ അനുസ്മരണം എഴുത്തുകാരി സന്ധ്യാ വേണുഗോപാലും നിർവഹിച്ചു. എല്ലാവർക്കും വായന എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ലസിത നേതൃത്വം നൽകി. സമാപന പരിപാടിയായ ഐ.വി ദാസ് അനുസ്മരണം എഴുത്തുകാരി റീജ മുകുന്ദൻ നിർവഹിച്ചു. പരിപാടികളിൽ പ്രദേശത്തെ കുട്ടികളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |