ആലപ്പുഴ: ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ അമ്പലപ്പുഴ കോമന മാനാംപറമ്പ് വീട്ടഇൽ അരുൺകുമാർ (34) ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായി.ചേർത്തല അരീപ്പറമ്പ് ചുള്ളിക്കൽ വീട്ടിൽ അഞ്ചു ആന്റണി കുപ്പപ്പുറത്ത് വെൽഡിംഗ് ജോലിക്ക് പോകുന്നതിനായി ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിന് അടുത്തുള്ള മാതാ ജെട്ടിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് അരുൺ കുമാർ ചൊവ്വാഴ്ച മോഷ്ടിച്ചത്. തിരികെ എത്തിയ അഞ്ചു ബുള്ളറ്റ് കാണാത്തതിനെ തുടർന്ന് സൗത്ത് സി.ഐ കെ.ശ്രീജിത്തിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നഗരത്തിലെ വിവിധ സി.സി ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരുൺ കുമാർ പിടിയിലായത്. മോഷ്ടിച്ച ബുള്ളറ്റ് മണ്ണഞ്ചേരി ഭാഗത്തുള്ള സ്ക്രാപ്പ് വർക്കുഷാപ്പുകളിൽ വിൽപ്പന നടത്താൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. പ്രബോഷൻ എസ്.ഐ കണ്ണൻ നായർ, എസ്.ഐമാരായ മോഹൻ കുമാർ, ഷാബു .എസ്, സീനിയർ സി.പിഒമാരായ ആർ.ശ്യാം, ബിബിൻ ദാസ്, മൺസൂർ .എം, ശരത്ത്.എസ്, സേതു മോൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |