കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മുൻനിര ഹെൽത്ത് കെയർ ടെക്‌നോളജി കമ്പനിയായ കെയർ എക്‌സ്പർട്ടുമായി ടെലികോം ഈജിപ്ത് പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. റിലയൻസ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെൽത്ത്‌കെയർ ടെക് കമ്പനിയാണ് കെയർ എക്‌സ്പർട്ട്.
സമഗ്രമായ ഡിജിറ്റൽ ഹെൽത്ത്‌കെയർ പ്ലാറ്റ്‌ഫോം ഈജിപ്തിൽ ലോഞ്ച് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്തിനുള്ളിൽ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കാഡുകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്ട് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം.
ക്ലിനിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. അടുത്തിടെ കെയ്‌റോയിൽ നടന്ന ആഫ്രിക്ക ഹെൽത്ത് എക്‌സ്‌കോൺ 2025ലാണ് ഇരുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |