തൃശൂർ: പാഞ്ചജന്യം ഭാരതം ജില്ലാ ഘടകവും കേരള ക്ഷേത്ര സമന്വയ സമിതിയും സംഘടിപ്പിക്കുന്ന 'ദേവസ്പർശം'കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്ര അഡിഗ ഉദ്ഘാടനം ചെയ്യും. 12 ന് രാവിലെ 9.30 ന് ചിന്മയമിഷൻ 'നീരാഞ്ജലി' ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 45 ക്ഷേത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാലമ്പല ശുചീകരണ ജീവനക്കാരെ ആദരിക്കും. 10000 രൂപയും ഫലകവും വസ്ത്രവും നൽകി വേദമന്ത്ര ഘോഷത്തോടെ നരനാരായണ പൂജനടത്തിയാണ് ആദരിക്കുക. ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. തന്ത്രി ഡോ.ടി.എസ്.വിനീത് ഭട്ട് , സിനി ആർട്ടിസ്റ്റ് നന്ദകിഷോർ, പാഞ്ചജന്യം ഭാരതം ജില്ലാ അദ്ധ്യക്ഷൻ യു. പുരുഷോത്തമൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |