കൊല്ലം: അഖിലേന്ത്യ പണിമുടക്ക് എന്ന പേരിൽ ഒരു വിഭാഗം അദ്ധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് പൂർണ പരാജയമാണെന്ന് കെ.പി.എസ്.ടി.എ നേതാക്കൾ പറഞ്ഞു. അദ്ധ്യാപകരുടെ അവകാശങ്ങൾ മുഴുവൻ കവർന്നെടുത്ത സംസ്ഥാന സർക്കാരിന് കുഴലൂത്ത് നടത്താനായി ഒരുവിഭാഗം സംഘടനകൾ നടത്തിയ പണിമുടക്ക് അദ്ധ്യാപക സമൂഹം പൂർണമായും തള്ളിക്കളഞ്ഞു. പലതരത്തിലുള്ള ഭീഷണികളും സമ്മർദ്ദങ്ങളും ഉണ്ടായിട്ടും വാഹന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വലിയ പ്രയാസങ്ങൾ സഹിച്ച് സ്കൂളുകളിൽ എത്തി ഒപ്പ് രേഖപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ അധ്യാപക വിരുദ്ധ നടപടികൾക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച മുഴുവൻ അദ്ധ്യാപകരെയും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നുവെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ്, ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |