
തൊടിയൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൊടിയൂർ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി.
സർവീസിൽ നിന്ന് വിരമിച്ചവർക്ക് സംഘടന മെമ്പർഷിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എ.ശ്രീധരൻപിള്ള 2025-26 വർഷത്തേക്കുള്ള അംഗത്വ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.വി.വിജയൻ, പി.ഗോപാലക്കുറുപ്പ്, എസ്. രമണിക്കുട്ടിഅമ്മ, വി.മാധവൻകുട്ടി, വി.നാണു, പി.എൻ. മനോജ്, മധുസൂദനൻ എന്നിവർ സംസാരിച്ചു. സി. നാണു അനുശോചനപ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ. മഹേശൻ സ്വാഗതവും, ട്രഷറർ പി.സുജാത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |