മകൾ ദിയ കൃഷ്‌ണയുടെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് സിന്ധു കൃഷ്‌ണ. കുഞ്ഞ് വന്നശേഷമുള്ള വിശേഷങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചുമാണ് പുതിയ വ്ലോഗിൽ സിന്ധു പറയുന്നത്. അമ്മൂമ്മ ആയെന്ന് വിശ്വസിക്കാൻ തനിക്കോ, അമ്മ ആയെന്ന് വിശ്വസിക്കാൻ ദിയയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് സിന്ധു പറയുന്നത്.
സിന്ധു കൃഷ്‌ണ വ്ലോഗിൽ പറഞ്ഞത്:
'പ്രസവം നടക്കുന്നിടത്ത് കുടുംബം മുഴുവൻ നിൽക്കുന്നത് എങ്ങനെയെന്ന് പലരും ചോദിച്ചിരുന്നു. ഓസിയുടെ പ്രസവം നടന്നത് ലേബർ സ്യൂട്ട് റൂമിലാണ്. ഈ ആശുപത്രിയിൽ ഇതുപോലെ രണ്ട് റൂം ഉണ്ട്. അത് പ്രസവം നടക്കുന്ന ഓപ്പറേഷൻ തീയേറ്ററിന്റെ ഫ്ലോറിൽ തന്നെയാണ്. പ്രസവം നടക്കുമ്പോൾ കുടുംബവും ഒപ്പം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് ഈ റൂമെടുക്കാൻ പറ്റും. അഹാനയുടെ സുഹൃത്താണ് ഈ റൂമിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. അഹാനയുടെ സുഹൃത്ത് സേറ മകനെ പ്രസവിച്ചത് ഇവിടെയാണ്.
പണ്ട് ഞാൻ ഡെലിവറിക്ക് പോകുമ്പോൾ കിച്ചുവിന്റെ അച്ഛന്റെ സഹോദരി ഒരു ഡോക്‌ടർ ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ അമ്മയെയും കിച്ചുവിനെയും ഇടയ്‌ക്കൊന്ന് കാണിക്കുമായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞയുടൻ അവരെ അകത്തേക്ക് വന്ന് കാണാനും സമ്മതിച്ചു. അല്ലാതെ പ്രസവത്തിന് എന്റെ കൂടെ ആരും ഇല്ലായിരുന്നു.
നാല് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിലും അവിടെ നടക്കുന്ന കലാപരിപാടികൾ എനിക്ക് അറിവില്ലായിരുന്നു. ഡെലിവറി വീഡിയോസ് യൂട്യൂബിൽ ഉണ്ടെങ്കിലും ഞാൻ അങ്ങനെ കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, ഇതെനിക്ക് ലൈവായി കാണാൻ സാധിച്ചു. അതൊരു മാജിക്കൽ അനുഭവം ആയിരുന്നു. വേദന വരാതിരിക്കാൻ ഇഞ്ചക്ഷൻ എടുത്തതുകൊണ്ട് ദിയ ഭയങ്കരമായി കഷ്‌ടപ്പെട്ടില്ല. മണിക്കൂറുകൾ കുറേ എടുത്തെങ്കിലും പ്രസവം വളരെ സുഗമമായിരുന്നു.
ആശുപത്രിയിലെ എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇതിനുള്ളിൽ കയറിയാൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനുള്ളിൽ കയറിയ പ്രതീതിയാണ്. നമുക്ക് താങ്ങാൻ പറ്റാത്ത റേറ്റ് അല്ല ഇവിടെ. ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസം 12,000 രൂപ മാത്രമാണ്. സാധാരണ പ്രസവം നടക്കുന്ന ആശുപത്രിയിലെ മുഴുവൻ ചെലവിൽ നിന്ന് ഒരു മുപ്പത് മുതൽ നാൽപ്പതിനായിരം രൂപയുടെ വ്യത്യാസമേ ഉള്ളു. പ്രസവിക്കാൻ കിടക്കുന്ന കുട്ടികൾക്ക് കിട്ടുന്ന സമാധാനം വളരെ വലുതാണ്. വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് ദിയയെ ഡോക്‌ടറും നഴ്‌സുമാരുമെല്ലാം പരിചരിച്ചത്. ഒരുപാട് നന്ദി.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |