
കോട്ടയം : സംഭരിച്ച നെല്ലിന്റെ പണം ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ.ലാലി പറഞ്ഞു. പാടശേഖരസമിതികളുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ പാഡി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ റ്റി.ഒ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.സമര സമിതി ചെയർമാൻ ജിക്കു കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. എ.ജി അജയകുമാർ, സുനിൽ കരീത്ര, സണ്ണി കല്ലാശ്ശേരി, റ്റി.പി നാരായണൻ നായർ, എ.എം മാത്യു, ജോൺകുട്ടി ചിറക്കടവ്, സണ്ണി തോമസ്, ജേക്കബ് കുരുവിള,ഷമ്മി വിനോദ്, സുഭാഷ് പി.കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |