മറവൻതുരുത്ത് : കുലശേഖരമംഗലം ഗവ. എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം സി.കെ ആശ
എം.എൽ.എ നിർവഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു പ്രദീപ്, സീമ ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ ശീമോൻ, വാർഡ് മെമ്പർ പോൾ തോമസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ബി രമ, മജിത ലാൽജി, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.അനിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ദീപ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |