കാക്കനാട്: തെരുവുനായ ആക്രമണത്തിൽ അടിയന്തര സർക്കാർ നടപടി ആവശ്യപ്പെട്ട് ജോസ് മാവേലി നയിക്കുന്ന ഒറ്റയാൾ സമരജാഥയ്ക്ക് കാക്കനാട് കളക്ടറേറ്റിന് മുന്നിൽ സ്വീകരണം നൽകി. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവ തെരുവുനായ വിമുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് സമരജാഥ നടത്തുന്നത്. ജാഥാ പര്യടനം തിരുവനന്തപുരം സെക്രട്ടേറിയേറ്റ് മുന്നിൽ അവസാനിപ്പിക്കുമെന്ന് ജോസ് മാവേലി പറഞ്ഞു. ടി.കെ. അബ്ദുൾ അസീസ്, ജെ.ജെ. കുറ്റിക്കാട്, ഓമന തോമസ്, ഡോ. മാർട്ടിൻ പോൾ, പി.എം. വർഗീസ്, വി.എൻ. പുരുഷോത്തമൻ, സുനിൽ ഗോപാലൻ, പ്രിൻസ് വെള്ളറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |