
തൃശൂർ: ഐ.എം.എ ഇമേജ് ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മിഡ്‌സോൺ കസ്റ്റമർ മീറ്റ് ഇന്ന് തൃശൂരിൽ നടത്തും. രാവിലെ ഒമ്പതിന് ഹോട്ടൽ ദാസ് കോണ്ടിനെന്റൽ നടക്കുന്ന മീറ്റ് ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ ഉദ്ഘാടനം ചെയ്യും. മാലിന്യ സംസ്‌കരണത്തിലെ പ്രക്രിയകളെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് വിവിധ സെക്ഷനുകൾ നടക്കും. പാലക്കാട് ജില്ലയിലെ മാന്തുരുത്തിയിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ ആശുപത്രികളിൽ നിന്ന് 78 ട്രക്കുകളിലായാണ് ഏകദേശം 52 ടൺ ബയോമെഡിക്കൽ മാലിന്യം സംഭരിച്ച് സുരക്ഷിതമായി പ്ലാന്റിൽ എത്തിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡോ. എബ്രഹാം വർഗീസ്, ഡോ. പി.വി. കൃഷ്ണകുമാർ, ഡോ. പവൻ മധുസൂദനൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |