കോട്ടയം : ഗ്ലോബൽ ഓർഗനൈസേഷൻ ഒഫ് പീപ്പിൾ ഒഫ് ഇന്ത്യൻ ഒറിജിൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരത്തിന് സീനിയർ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റും, പി,എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാനുമായ ബി.രാജീവ് അർഹനായി. പൊതു പ്രവർത്തന രംഗത്തും സാംസ്കാരിക പ്രവർത്തനങ്ങളിലുമുള്ള സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്കാരം. 17 ന് കോട്ടയത്ത് ചേരുന്ന സമ്മേളനത്തിൽ 50,000 രൂപ ക്യാഷ് അവാർഡും പ്രശംസപത്രവും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യുമെന്ന് ഓർഗനൈസേഷൻ ഗ്ലോബൽ ചെയർമാൻ സണ്ണി കുളത്താക്കൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |