കോട്ടയം : ശ്രീഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അദ്ധ്യയന വർഷം സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്നതും നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരുമാരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കോർപറേഷൻ,ബ്ലോക്ക് , മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് അപേക്ഷാഫോം ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം 28 ന് മുൻപായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. ഫോൺ: 04812562503.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |