തൃശൂർ : ദേശീയ പേപ്പർ ബാഗ് ദിനത്തിൽ ചേറൂർ ഒമ്പതാം ഡിവിഷൻ സ്‌നേഹഹർഷം പദ്ധതിയിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകളുമായി വടക്കേച്ചിറ ലഹരി വിരുദ്ധ ശില്പത്തിനു മുമ്പിൽ ഒത്തുചേർന്നു. ഡിവിഷൻ കൗൺസിലർ അഡ്വ.വില്ലി ജിജോയുടെ നേതൃത്വത്തിലായിരുന്നു ഇവർ എത്തിയത്. ചേറൂർ ഡിവിഷനിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡിവിഷൻ കൗൺസിലർ ആരംഭിച്ച 'വെളിച്ചം 2025' എന്ന പദ്ധതിയുടെ തുടർ പരിപാടി എന്ന നിലയിൽ 'ലഹരിക്കെതിരെ ജീവിതത്തിന് ഒരു വിളക്കെന്തൽ' എന്ന സന്ദേശവുമായി കുട്ടികൾ പ്രതിജ്ഞ എടുത്തു. കൗൺസിലർ അഡ്വ.വില്ലി ജിജോ ഉദ്ഘാടനം ചെയ്തു. ചേറൂർ ഗ്രാമീണ വായനശാല പ്രസിഡന്റ് മോഹൻ പറത്തിൽ, സെക്രട്ടറി സൂരജ്, ലൈബ്രേറിയൻ ഗീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |