പത്തനംതിട്ട : ആൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) ജില്ലാസമ്മേളനം ജില്ലാ പ്രസിഡന്റ് ചെറിയാൻ ജോസഫ് മേന്മയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാജോർജ്, അഡ്വ.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, സംസ്ഥാന നേതാക്കളായ വി.സുനുകുമാർ, മനോജ് മാധവശ്ശേരിൽ, വി.കെ.വർഗീസ്, എം.ജി.ശ്രീവത്സൻ, മാത്യു പൂവേലി, കെ.ആർ.പ്രശാന്ത് കുമാർ, എം.കെ.ആന്റണി, ജില്ലാ നേതാക്കളായ സിൻജു മാത്യു, ലാൽജി മാത്യു അനിൽ ഗോകുൽ, പ്രിൻസ് വർഗീസ്, പ്രദീപ് യദുകുലം, സനോ ചെറിയാൻ, വി.ആർ. പുഷ്പരാജ്, നാസർ പഴകുളം, അജി ക്രിസ്റ്റി, റോബിൻ മദേഴ്‌സ്, ബെന്റി ബാബു, ജോബി ജോൺ, വിജയൻ നടമംഗലത്ത്, സുരേഷ് ജോർജ്ജ്, സിജിൻ ജോർജ്ജ്, ബെൻസി മാത്യു, ടോം ഏബ്രഹാം, പി.ജി.അനിൽകുമാർ, ഈപ്പൻ അലക്‌സാണ്ടർ, സജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അനധികൃത കേറ്ററിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും നിത്യോപയോഗ സാധനങ്ങളുടെ അമിത വിലവർദ്ധനവ് പിടിച്ചു നിറുത്താൻ അടിയന്തിര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ചെറിയാൻ ജോസഫ് (പ്രസിഡന്റ്), സിൻജു മാത്യു (ജനറൽ സെക്രട്ടറി), ലാൽജി മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |