കോതമംഗലം: പോക്സോ കേസിൽ സി.പി.എം നേതാവും കോതമംഗലം നഗരസഭയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മലയൻകീഴ് കുടിയാട്ട് വീട്ടിൽ കെ.വി. തോമസ് അറസ്റ്റിൽ. ഇന്നലെ വൈകിട്ട് കീഴടങ്ങുകയായിരുന്നു. ഇയാൾ മുമ്പും പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്. എട്ടാം വാർഡ് കൗൺസിലറും മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയും കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവുമാണ്. സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ മൂന്നുവട്ടം ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് തോമസിനെ കോതമംഗലം ഏരിയാ സെക്രട്ടറി പുറത്താക്കി. കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് തോമസ്. യുവതിയുടെ അടുത്ത ബന്ധുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസ് നിലനിൽക്കെയാണ് ബിൽഡിംഗ് കൺസ്ട്രക്ഷൻ കോൺട്രാക്ടർ കൂടിയായ തോമസിനെ കഴിഞ്ഞ സമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |