ഒരുകാലത്ത് മലയാള സിനിമയിൽ ഒട്ടനവധി അമ്മ വേഷങ്ങൾ ചെയ്ത നടിയാണ് ഊർമിള ഉണ്ണി. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് ഊർമിള ഉണ്ണി സജീവമാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി സംയുക്ത വർമ്മയുടെ അമ്മയുടെ സഹോദരി കൂടിയാണ് ഊർമിള ഉണ്ണി. ഇപ്പോഴിതാ ഊർമിളാ ഉണ്ണി, സംയുക്തയെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എന്റെ മകളേക്കാൾ സംയുക്തയ്ക്കാണ് എന്റെ ഛായയെന്ന് മിക്കവരും പറയാറുണ്ട്. അത് കേൾക്കുന്നത് സന്തോഷമാണ്. ഇനി സിനിമ ചെയ്യാൻ ആഗ്രമുണ്ടോയെന്ന് ഞാൻ സംയുക്തയോട് ചോദിക്കാറില്ല. ഇപ്പോഴുളള ജീവിതത്തിൽ അവൾ വലിയ സന്തോഷത്തിലാണ്. എല്ലാവർക്കും സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. പക്ഷെ പണ്ടേ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുളള കുട്ടിയായിരുന്നില്ല സംയുക്ത. അവൾ യോഗം കൊണ്ടാണ് സിനിമാ നടിയായത്. അല്ലാതെ ആഗ്രഹം കൊണ്ടല്ല. അവൾക്ക് പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല. ഉളളതിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. ഒരിക്കലും ആരോടും സങ്കടമോ പരാതിയോ പറയുന്ന ആളല്ല.
ബന്ധങ്ങൾക്ക് പ്രാധാന്യമില്ലാത്ത തരത്തിലുളള സിനിമകളാണ് ഇപ്പോഴുളളത്. ആർക്കോ വേണ്ടി ചെയ്യുന്നതുപോലുളള സിനിമകൾ. അതിലെ ചില ഗാനങ്ങൾ കേമമാണെന്ന് പറയുന്നു. എനിക്ക് അതൊന്നും അസ്വദിക്കാൻ അറിയില്ല. അതിനുസാധിക്കില്ല. പണ്ടൊക്കെ ചില കഥാപാത്രങ്ങൾ കിട്ടാതെ പോയതിൽ വിഷമം ഉണ്ട്. ഇപ്പോൾ അങ്ങനെയില്ല. ബാഹുബലിയിലെ മഹാറാണിയെ പോലുളള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇപ്പോഴുളള തലമുറ വളരെ നാച്വറലായാണ് അഭിനയിക്കുന്നത്'- ഊർമിള ഉണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |