കോട്ടയം : വായനാമാസാചരണത്തിന്റെ ഭാഗമായി കിടങ്ങൂർ ഗവ.എൽ.പി സ്‌കൂളിലെഅദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും പുസ്തകങ്ങളുമായി വിദ്യാർത്ഥികളുടെ വീടുകളിലെത്തി. പുസ്തകവണ്ടിയുടെ ഫ്ലാഗ് ഒഫ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.എം ബിനു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടീനാ മാളിയേക്കൽ, വാർഡ് മെമ്പർ സനൽകുമാർ, പ്രധാനദ്ധ്യാപിക വി.സി ഷീന, സീനിയർ അദ്ധ്യാപിക ബിനി എം.പോൾ, ജിനു ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പ്രതീഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കിടങ്ങൂർ പി.കെ.വി ലൈബ്രറിയും സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |