കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തും, ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യ കർഷക ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച മത്സ്യകർഷകരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലെ മികച്ച കർഷകരെയാണ് ആദരിച്ചത്. നൂതന മത്സ്യകൃഷി രംഗത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ പി.എം ബേബി നരിതൂക്കിൽ എലിക്കുളം അനുഭവം പങ്കുവെച്ചു. സി.എം. മാത്യു, മറിയാമ്മ എബ്രഹാം, പ്രേമ ബിജു, ഡോ.മേഴ്‌സി ജോൺ, അശോക് കുമാർ, ജോമോൾ മാത്യു, ടി.എം. ജോർജ്, ബിജു തോമസ്, മനുകുമാർ, ഓഫീസർ ശ്യാമാധരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |