കാഞ്ഞങ്ങാട്: കർഷകസംഘം ഹൊസ്ദുർഗ് വില്ലേജ് സമ്മേളനം കവ്വായി എൻ.ജി.ഒ ഹോമിൽ പ്രത്യേകം തയ്യാറാക്കിയ നാരായണൻ കടത്തനാടൻ - സി.പി കൃഷ്ണൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി. കോരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. എൻ. ഗോപി, പി. സുരേന്ദ്രൻ, പി. രാധാകൃഷ്ണൻ, അനിഷ് തോയമ്മൽ, ഇന്ദു, പവിത്രൻ അരയി എന്നിവർ പ്രസംഗിച്ചു. എൻ. ഗംഗാധരൻ അനുശോചന പ്രമേയവും നന്ദകുമാർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പരത്തി പുഴയ്ക്ക് ബണ്ട് കെട്ടണമെന്നും അതിവർഷത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സെക്രട്ടറി അഡ്വ. പി. വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി. അഹമ്മദലി (പ്രസിഡന്റ്), അഡ്വ. പി. വേണു ഗോപാലൻ (സെക്രട്ടറി), അംബുജാക്ഷൻ കൊവ്വൽപ്പള്ളി (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |