തിരുവനന്തപുരം: വട്ടിയൂർക്കാവ് ശ്രീകടയിൽ മുടുമ്പ് ദേവീക്ഷേത്രത്തിലെ ഓഫീസ് കുത്തിപൊളിച്ച് സ്വർണവും പണവും കവർന്നു.
നാല് ഗ്രാം സ്വർണാഭരണവും 19,000 രൂപയും സി.സി.ടിവി ഹാർഡ് ഡിസ്‌കുമാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഓഫീസിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് സ്വർണപ്പൊട്ടുകളും രണ്ട് താലിയും ഉൾപ്പെടെയുള്ള ആഭരണങ്ങളും 14,000രൂപയും കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 5000 രൂപയുമാണ് നഷ്ടമായത്. സി.സിടിവി റൂമിന്റെ വാതിൽപൊളിച്ച് ഡി.വി.ആറും ക്യാമറകളും ഉൾപ്പെടെ 8000 രൂപയുടെ ഉപകരണങ്ങളും മോഷ്ടാക്കൾ കവർന്നു. ക്ഷേത്രം സെക്രട്ടറി ഗോപാലകൃഷ്ണൻ നായരുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |