പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതിക്കാരായ വാദ്യകലാകാരികൾക്കുള്ള വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെചാമുണ്ണി അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി കറുപ്പേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.കെ.ജയപ്രകാശ്, മാധുരി പത്മനാഭൻ, മിനി മുരളി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ്.ശ്രീജ, സെക്രട്ടറി രാമൻ കുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |