പാലക്കാട്: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികൾക്കുള്ള ഗ്യാസ് സ്റ്റൗവിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ നിർവഹിച്ചു. 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 43 അങ്കണവാടികൾക്കാണ് ഗ്യാസ് സ്റ്റൗ നൽകിയത്. അലമാര, മേശ, വാട്ടർടാങ്ക് എന്നിവ പിന്നീട് വിതരണം ചെയ്യും. കിഴക്കഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി കൃഷ്ണൻകുട്ടി, മെമ്പർമാരായ മറിയക്കുട്ടി, സുനിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബെനിത അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |