തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള സുഖചികിത്സ വെള്ളിയാഴ്ച ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 മണിക്ക് വടക്കുന്നാഥൻ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ നിർവഹിക്കും. ബോർഡ് അംഗം അഡ്വ.എ.പി.അജയൻ, ദേവസ്വം കമ്മീഷണർ എസ്.ആർ.ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽകുമാർ, അസിസ്റ്റന്റ് കമ്മീഷണർ എം. മനോജ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ ഔഷധങ്ങൾ ചേർത്ത് ചോറുരളയും, ച്യവനപ്രാശം, അരി, അഷ്ടചൂർണ്ണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും, ഗുളികകളുമാണ് സുഖചികിത്സയ്ക്കായി ദേവസ്വത്തിലെ ആനകൾക്ക് നൽകുന്നത്. ദേവസ്വം ബോർഡ് എലിഫെന്റ് കൺസൾട്ടന്റ് ഡോ.പി.ബി.ഗിരിദാസന്റെ മേൽനോട്ടത്തിലാണ് ചികിത്സ നടത്തുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് നിലവിൽ അഞ്ച് ആനകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |