കോഴിക്കോട് : കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേദസപ്താഹം നാളെ ആരംഭിക്കും. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ ഗണപതിപൂജ, പുണ്യാഹവാചനം, സംഹിതാഹവന സങ്കല്പം, ഋത്വിഗ്വരണം, കലശപ്രതിഷ്ഠ, നവഗ്രഹഹവനം, മഹാഗണപതിഹവനം എന്നിവ നടക്കും. യജുർവേദ മുറജപം, ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞം, സർവൈശ്വര്യഹോമം, ഇഷ്ടികൾ, എന്നിവയുൾപ്പെടുന്നതാണ് വേദസപ്താഹം. മുറജപത്തിനും ഇഷ്ടികൾക്കും നേതൃത്വം നൽകുന്നത് കർണാടകയിലെ സംസ്‌കൃത ഗ്രാമമായ മത്തൂരിൽ നിന്നുള്ള ശ്രൗതപണ്ഡിതൻ കേശവ അവധാനിയും സംഘവുമാണ്. മുറജപത്തിൽ യജുർവേദം പൂർണമായും പാരായണം ചെയ്യപ്പെടും. മുറജപത്തോടൊപ്പം മാനസിക ഐക്യത്തിനായുള്ള സംഗ്രഹണീഷ്ടിയാണ് നാളെ നടക്കുന്ന ഇഷ്ടി. പാപപരിഹാരത്തിനായുള്ള മൃഗാരീഷ്ടി, സർവവിധ വിജയത്തിനായുള്ള സർവപൃഷ്‌ഠേഷ്ടി, സത്സന്താന പ്രാപ്തിക്കായുള്ള പുത്രകാമേഷ്ടി, ആഭിചാരികദോഷ ദൃഷ്ടിദോഷപരിഹാരത്തിനായുള്ള അഗ്നവൈഷ്ണവേഷ്ടി, സർവ പ്രായശ്ചിത്തിനായുള്ള പവിത്രേഷ്ടി, സകല മനോകാമനാ പൂർത്തിക്കായുള്ള ത്രൈദാതവീയ എന്നിവയാണ് വരും ദിവസങ്ങളിൽ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെയാണ് ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞം നടക്കുക. 23 ന് നടക്കുന്ന അഷ്ടാവധാന സേവയോടെ വേദസപ്താഹം സമാപിക്കും. ജാതിമതലിംഗഭേദമന്യേ ഏവർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 0495 2961151, 918879 3181.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |