കോട്ടയം: പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 19 ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മുൻകൂട്ടി അപേക്ഷിക്കുന്നവർക്കാണ് പ്രവേശനം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി 50,000 രൂപയും, മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് 10,000 രൂപയും ലഭ്യമാണ്. അപേക്ഷ നൽകുന്നതിന് എല്ലാ പാസ്‌പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് ആവശ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 918281004905, 04812580033.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |