എഴുമറ്റൂർ : സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മന്ത്രി കെ. രാജൻ നിർവഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും. സംസ്ഥാന നിർമ്മിതി കേന്ദ്രം കോഴഞ്ചേരി റീജിയണൽ എൻജിനീയർ എ.കെ.ഗീതമ്മാൾ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ജോസഫ്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |