എഴുകോൺ : എഴുകോൺ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്റെയും വ്യാപാര സമുച്ചയത്തിന്റെയും മത്സ്യ മാർക്കറ്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മന്ത്രി കെ. എൻ.ബാലഗോപാൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം അദ്ധ്യക്ഷനായി. തീരദേശ വികസന കോർപ്പറേഷൻ എം.ഡി പി.ഐ.ഷേയ്ക്ക് പരീത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുഹർബൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ആർ.ബിജു, എസ്. സുനിൽകുമാർ,ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽ, എസ്.എച്ച്. കനകദാസ്, പഞ്ചായത്ത് അംഗങ്ങളായ രതീഷ് കിളിത്തട്ടിൽ, ആതിര ജോൺസൻ, ലിജു ചന്ദ്രൻ, കെ.ആർ. ഉല്ലാസ്, ബി.സുധർമ്മ ദേവി, രഞ്ജിനി അജയൻ, മഞ്ജുരാജ്, പ്രീത കനകരാജ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ. ഓമനക്കുട്ടൻ, എം.പി. മനേക്ഷ, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ രഞ്ജി മത്തായി, കെ.ബി.ബിജു, തീരദേശവികസന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഐ.ജി.ഷീലു , രമേഷ് ശശിധരൻ, സ്നേഹജ ഗ്ലോറി എന്നിവർ സംസാരിച്ചു.
മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയ്യെടുത്ത് അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് സമുച്ചയം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |