എടക്കര:മൂത്തേടം പനമ്പറ്റ ശ്രീധർമ്മശാസ്താ ഭജനമഠത്തിൽ രാമായണമാസാചരണം തുടങ്ങി. പുലർച്ചെ നാലിന് ഗണപതി ഹോമത്തിന് പനമ്പറ്റ നാരായണൻ, കെ.വി. വേലായുധൻ, അനൂപ് ചീനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വേദമന്ത്രജപം, രാമായണ പാരായണം, വിഷ്ണു സഹസ്രനാമ അർച്ചന എന്നിവും നടത്തി. ദാമോദരൻ ഇളമ പ്രഭാഷണം നടത്തി. പനമ്പറ്റ നാരായണൻ, സി.എ പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ടി. കൃഷ്ണൻ, എം.എസ്. സുനിൽകുമാർ, എം. പ്രഭുല്ലനാഥൻ, സുരേഷ് മുരിയൻകണ്ടത്തിൽ, ഓമന ചീനിക്കൽ, ചന്ദ്രമതി മൂന്നാക്കിൽ, പ്രഭ കൈമഠത്തിൽ, ബീന പുതുപറമ്പിൽ, വിജി പുതുവായി, നാരായണൻ തെക്കേടത്ത്, വിശ്വനാഥൻ നമ്പ്യാടൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |