ആറ്റിങ്ങൽ: വെളിച്ചെണ്ണ,തേങ്ങ,നെയ്യ് എന്നിവയടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഭക്ഷണവില കുത്തനെ വർദ്ധിപ്പിക്കാൻ ഹോട്ടലുകൾ.ആറ്റിങ്ങൽ നഗരസഭയിലെ കുടുംബശ്രീ ക്യാന്റീനിൽ ഊണിന്റെ വില തിങ്കളാഴ്ച മുതൽ 40 രൂപയായിരിക്കും.നേരത്തെ 30 രൂപയായിരുന്നു.
വെളിച്ചണ്ണ വില 500 കഴിഞ്ഞതോടെ പൊരിപ്പുകളുടെ വില കൂട്ടുകയോ,അളവിൽ കുറയ്ക്കുകയോ ചെയ്യണമെന്ന് ഹോട്ടലുകാരും പറയുന്നു. ഹോട്ടലുകളിൽ നിലവിൽ ഉച്ചയൂണിന് 70 മുതൽ 100 രൂപ വരെയാണ്.
ഇനി മീനും കൂട്ടി ഊണു കഴിക്കണമെങ്കിൽ വീണ്ടും ചെലവേറും. സാധനങ്ങളുടെ വില കൂടിയതോടെ സാദാ ഊണിൽ നിന്ന് തോരൻ ഔട്ടായി.തേങ്ങ കൂടുതൽ ചെലവാകുന്നതാണ് കാരണം. തേങ്ങയും,എണ്ണയും,പാലും നെയ്യും ഒഴിച്ചുള്ള വിഭവങ്ങൾ ഒരുക്കിപ്പിടിച്ചു നിൽക്കാനാണ് ഉടമകളുടെ തീരുമാനം.അല്ലെങ്കിൽ വില കൂട്ടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |