കരിവെള്ളൂർ: എ.വി.സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഓണത്തിന് സ്വന്തമായി ഉല്പാദിപ്പിച്ച ചെണ്ടുമല്ലി, വാടാമല്ലിപൂക്കൾ കൊണ്ട് പൂക്കളമൊരുക്കാൻ ഒരുങ്ങി കുട്ടികൾ. ഹെഡ് മാസ്റ്റർ എം.ലക്ഷ്മണൻ ചെണ്ടുമല്ലി നടീൽ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ് കോർഡിനേറ്റർ കെ. രാജശ്രീ, കാർഷിക ക്ലബ് കൺവീനർ പി.വി.വസന്ത, വർക്ക് എഡ്യൂക്കേഷൻ അദ്ധ്യാപിക കെ.ചാന്ദ്നി, സീനിയർ അസിസ്റ്റന്റ് എ.രാകേഷ്, കെ.വി. സജ്ന, എം.വി.അനുഷ എന്നിവർ സംസാരിച്ചു.തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഈ പ്രവർത്തനത്തിനു ഗ്രീൻ ആർമി അംഗങ്ങളായ ആർ.അഭയ് കൃഷ്ണ, ജി.സൂര്യജിത്,പി.വി.അഭിരാം, നിഹാൽ രജീഷ് ,പ്രവൃത്തി പരിചയ ക്ലബിലെ സദാ പ്രദീപ്,
എൻ.ആമിന,റിതു രാജീവ് ,സീഡംഗങ്ങളായ നവദേവ്, ആദിദേവ്, ദേവാനന്ദ്, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |