പഴയങ്ങാടി:ചൂട്ടാട് പാലക്കോട് അഴിമുഖത്ത് ഇന്നലെ രണ്ട് വള്ളങ്ങൾ മറിഞ്ഞു. ഇത് തുടർച്ചയായി മൂന്നാം ദിവസമാണ് വള്ളങ്ങൾ മറിയുന്നത്. പാലക്കോട് പുതുതായി നിർമ്മിക്കുന്ന പുളിമൂട്ടിന് സമീപത്ത് വെച്ചാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളങ്ങൾ മറിഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെ ഉണ്ടായ അപകടത്തിൽ വള്ളത്തിൽ ഉണ്ടായിരുന്ന നാലു മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തെറിച്ചുവീണെങ്കിലും രക്ഷപ്പെടുകയായിരുന്നു.
വൈകിട്ടോടെ ആറുമണിക്ക് ഇതെ സ്ഥലത്ത് വെച്ച് മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു .വള്ളം പൂർണമായി മുങ്ങാത്തത് കാരണം ഇവരും രക്ഷപ്പെട്ടു. നീലേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് വന്ന വള്ളങ്ങളാണ് മറിഞ്ഞത്. കടൽക്ഷോഭത്തെ തുടർന്ന് പാലക്കാട് വലിയ കടപ്പുറത്തെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയിലാണ് തിരയിൽപ്പെട്ട് വള്ളങ്ങൾ അപകടത്തിൽപെട്ടത്. മത്സ്യബന്ധനത്തിനുള്ള വിലക്ക് മറികടന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് അപകടം വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |