തിരുവനന്തപുരം: മ്യൂസിയം കോമ്പൗണ്ടിൽ ഗാർഡൻ ഓഫീസ് കെട്ടിടത്തോടു ചേർന്ന് പൊതുജന സേവനങ്ങൾക്ക് മുൻഗണന നൽകി എ.ആർ / വി.ആർ തിയേറ്റർ,പ്ലാന്റ് നഴ്സറി,മിനി സെമിനാർ ഹാൾ എന്നിവയ്ക്ക് വിഭാവനം ചെയ്ത് പുതിയതായി നിർമ്മിച്ച വിവിധോദ്ദേശ്യ കെട്ടിടത്തിന്റെയും,ആധുനികമായി നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം 21ന് വൈകിട്ട് 5.30ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിലെ മ്യൂസിയം ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടു കൂടിയാണ് നവീകരിച്ചത്. എൽ.ഇ.ഡി ഡിസ്‌പ്ലേ വാൾ,പബ്ലിക് അഡ്രസ് സിസ്റ്റം,എയർ കണ്ടീഷൻ സംവിധാനം,ബി.എൽ.ഡി.സി ഫാനുകൾ,മികച്ച പ്രകാശ സംവിധാനം, ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |