കൊല്ലം:ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ 2025-26 അദ്ധ്യയനവർഷം യൂണിറ്ററി എൽഎൽ.ബി ഡിഗ്രി കോഴ്സിന് (ത്രിവത്സര എൽഎൽ.ബി)അനുമതി ലഭിച്ചു.മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം.അപേക്ഷകർ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് 45 ശതമാനം മാർക്കിൽ കുറയാതെ ഡിഗ്രി കരസ്ഥമാക്കിയിരിക്കണം.അപേക്ഷ ഫോറം 25 മുതൽ കോളേജിൽ 1000 രൂപ ഫീസ് അടച്ച് വാങ്ങാം.അല്ലെങ്കിൽ www.sngcls.inൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിൻസിപ്പലിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന 1000 രൂപ ഡി.ഡി സഹിതം അപേക്ഷിക്കാം.അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സിയുടെയും യോഗ്യതാ പരീക്ഷയുടെയും മാർക്കിന്റെ പകർപ്പും വേണം. ഫോൺ: 0474 2747770.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |