പാലോട്: ആകാശത്ത് മഴക്കാറ് കണ്ടാൽ പാലോട് നന്ദിയോട് മേഖലകളിലുള്ളവർ വൈദ്യുതി നോക്കുകയേ വേണ്ട. വേനൽക്കാലത്ത് എല്ലാ മേഖലകളിലേയും വൈദ്യുതി പൂർണമായും ഓഫാക്കി ലൈനുകളുടെ മെയിന്റനൻസ് വർക്കുകളും വൈദ്യുതി ലൈനിൽ മുട്ടി നിൽക്കുന്ന മരച്ചില്ലകളും വെട്ടിമാറ്റിയെന്ന് പറയപ്പെടുന്നു. എന്നാൽ പല മേഖലകളിലും മരച്ചില്ലകൾ വെട്ടിമാറ്റിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ചെറിയ കാറ്റടിച്ചാൽ വൈദ്യുതി പോകുന്ന നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി മുടക്കം രാത്രിയും പകലും ഒരു പോലെയാണ്. വൈദ്യുത തടസ്സം അറിയിച്ച് പ്രദേശവാസികൾ ഇലക്ട്രിസിറ്റി ഓഫീസിൽ ബന്ധപ്പെട്ടാൽ ജീവനക്കാർ കുറവുമൂലമുള്ള പ്രതിസന്ധിയെന്നാണ് പറയുക.
വ്യാപാരികൾ പ്രതിസന്ധിയിൽ
വൈദ്യുതി മുടക്കം മൂലം വ്യാപാരികളുടെ ജീവിതവും ദുസഹമാണ്. ദിവസവും വൈദ്യുതി തടസ്സം മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. പല സമയങ്ങളിലും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലിക്ക് എത്താതിരിക്കുകയും എത്തിയാൽത്തന്നെ ഒപ്പിട്ട് മുങ്ങുകയാണെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |