ചവറ: കേരള ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ 23 മുതൽ 29 വരെ ചവറ ജി.ബി.എച്ച്.എസ്.എസിൽ നടക്കുന്ന സംസ്ഥാന സബ്-ജൂനിയർ ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രവർത്തന ഫണ്ട് ധനസമാഹരണം ആരംഭിച്ചു. സംഘാടക സമിതി വർക്കിംഗ് ചെയർമാനും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സന്തോഷ് തുപ്പാശ്ശേരി, വൈസ്മെൻ ഇന്റർനാഷണൽ കൊല്ലം - 3 ഗവർണറും ചുങ്കത്ത് അരിനാ സ്പോർട്സ് ഹബ് ഡയറക്ടറുമായ ബി. ശശിബാബുവിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി.സുധിഷ് കുമാർ, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജെ.ആർ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രസന്നൻ ഉണ്ണിത്താൻ, സംഘാടക സമിതി ഭാരവാഹികളായ ജനറൽ കൺവീനറും ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റുമായ പന്മന മഞ്ജേഷ്, ജോയിന്റ് സെക്രട്ടറി രവി തയ്യിൽ, ആർ. അരുൺ രാജ്, അൻവർ കാട്ടിൽ, ഇർഫാൻ കാക്കാന്റയ്യത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |