ബാഗ്‌ദാദ്: തെക്കൻ ഇറാക്കിലെ അൽ-കുട്ട് നഗരത്തിൽ ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ 69 പേർ കൊല്ലപ്പെട്ടു. 11 പേരെ കാണാതായി. തീപിടിത്തത്തിൽ അഞ്ചുനില കെട്ടിടം പൂർണമായി നശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പെർഫ്യൂമുകളും കോസ്‌മെറ്റിക് ഉത്പന്നങ്ങളും വിൽക്കുന്ന ഇടത്ത് നിന്നാണ് തീപടർന്നതെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |