കൊച്ചി: ചെറുകിട, പരമ്പരാഗത മത്സ്യബന്ധന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ കുത്തകകൾക്ക് വൻകിട കപ്പലുകൾ അനുവദിക്കരുതെന്നും ഓൾ ഇന്ത്യ ഡീപ്പ്സീ ഫിഷറീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷവും പട്ടിണിക്കാരെന്ന നിലയിൽ അനുകൂലസമീപനം സ്വീകരിക്കണമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആഴക്കടൽ മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യൻ കമ്പനികളുടെ കപ്പലുകളെ അനുവദിക്കാനാണ് തീരുമാനം. ഇവർക്ക് 50മുതൽ 60 ശതമാനം സബ്‌സിഡി അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം. രാജ്യത്തെ മുഴുവൻ യാനങ്ങളും ചെറുകിട പരമ്പരാഗത മേഖലയിലായതിനാൽ വ്യവസായിക മത്സ്യബന്ധനം സാദ്ധ്യമാകുന്നില്ല.
അമേരിക്കയിൽ നിന്ന് വിവേചനപരമായ നിരോധനങ്ങളും നിയന്ത്രണങ്ങളും ഇന്ത്യ നേരിടുന്ന സാഹചര്യത്തിൽ വൻകിടക്കാർക്കനുകൂലമായ നടപടികൾ അവസാനിപ്പിക്കണം. മത്സ്യത്തൊഴിലാളികളിൽ 67.3 ശതമാനം ദാരിദ്ര്യരേഖയ്ക് താഴെയാണ്. 40 ലക്ഷത്തോളം തൊഴിലാളികളും ബന്ധപ്പെട്ട നാലു കോടിയോളം കുടുംബങ്ങളും തീരവാസികളും കടലിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ജോർജ്, സെക്രട്ടറി എം. മജീദ് എന്നിവർ പറഞ്ഞു.
ആവശ്യങ്ങൾ
സുസ്ഥിര മത്സ്യബന്ധനം ആധുനീകരിക്കണം
ബോട്ടുകളിൽ ആധുനിക സംസ്‌കരണ സംവിധാനങ്ങൾ ഘടിപ്പിക്കണം
ആധുനിക വാർത്താവിനിമയ സംവിധാനവുമായി ബന്ധിപ്പിക്കണം
തൊഴിലാളികളെ സമഗ്രമായി സഹകരണവത്കരിക്കണം
ആധുനിക യാനങ്ങളെ അനുവദിക്കുന്നത് സ്ഥിതി ഗുരുതരമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |