ചാരുമൂട്: കൃഷിപാഠങ്ങൾ വിദ്യാലയങ്ങളിലൂടെ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും ക്രിയേറ്റീവ് കോർണറിന്റെയും ആഭിമുഖ്യത്തിൽ ചുനക്കര ഗവ.യു.പി സ്കൂളിൽ "എന്റെ വീട്ടീലും - സ്കൂളിലും പച്ചക്കറി തോട്ടം" പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി കൃഷി ഓഫീസർ ദിവ്യ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ആർ. റിനീഷ്,പ്രഥമാദ്ധ്യാപിക ആനി കോശി, സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ എസ്.രാജി, അധ്യാപകരായ ഷൈജു, സൈജ, ആർ.സി.രാജി, ജിജി ജോൺ, അനു ലക്ഷ്മി, ഷാജില, ആമിന, ഷക്കീല, അഞ്ജു, രമ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |