മണ്ണാർക്കാട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കുമരംപുത്തൂർ പഞ്ചായത്തിലേയും മണ്ണാർക്കാട് നഗരസഭയിലെയും നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ. നിയന്ത്രണം ഒരാഴ്ചയോടടുക്കുകയും എന്ന് മാറുമെന്ന് ഒരു സൂചനയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂലിപണിക്കാർ ഉൾപ്പെടെ താഴെത്തട്ടിലുള്ള നിരവധി കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അന്നന്ന് പണിക്ക് പോയി ജീവിതം മന്നോട്ട് തള്ളിനീക്കിയിരുന്ന നിരവധി കുടുംബങ്ങളാണ് ഈ ഭാഗങ്ങളിലുള്ളത്. നിയന്ത്രണം ഇനിയും കൂടുതൽ ദിവസങ്ങൾ മന്നോട്ട് പോയാൽ പ്രതിസന്ധി ഗുരുതരമാകും. പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് പ്രത്യേകം സഹായങ്ങൾ എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒപ്പം വിവിധ സന്നദ്ധ സാമൂഹ്യ സംഘടനകളുടെയും ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. ഒപ്പം പരമാവധി സാധ്യമാകുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ നിയന്ത്രണങ്ങൾ മാറ്റേണ്ടതും അനിവാര്യമാണ്.
കൈത്താങ്ങാകാൻ നഗരസഭ
മണ്ണാർക്കാട് നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണിലെ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ കിറ്റുകൾ വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി ഐ.എൻ.എൽ. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |