തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ ആഴക്കടൽ മത്സ്യബന്ധന നയത്തിനെതിരെയും കടൽ മണൽ ഖനനനടപടികൾക്കെതിരെയും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രതിഷേധമാർച്ചിന് കെ.പി.സി.സി ഭാരവാഹികൾ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയസംസ്ഥാന നേതാക്കൾ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |